---
title: "നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി ആയടത്ത് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിക്ക് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം"
english_title: "New Malikappuram Melshanthi Damodaran Namboothiri Receives Warm Reception At Thiruvangad Sree Ramaswamy Temple Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/390082/n new-malikappuram-melshanthi-damodaran-namboothiri-reception-thiruvangad-temple-thalassery"
published_at: "2026-11-03T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9ea92ada0a_new-malikappuram-melshanthi-damodaran-namboothiri-reception-thiruvangad-temple-thalassery.jpg"
keywords: ["Malikappuram Melshanthi Damodaran Namboothiri", "Thiruvangad Sree Ramaswamy Temple Reception", "Sabarimala Malikappuram New Melshanthi", "Ayadath Illath Damodaran Namboothiri", "Thiruvangad Devaswom Committee"]
---

# നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി ആയടത്ത് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിക്ക് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം

> **Lead Summary:** നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി ആയടത്ത് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിക്ക് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം.ക്ഷേത്രത്തിലെ വിവിധ സമിതികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണച്ചടങ്ങ്.

## Article Content

നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി ആയടത്ത് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിക്ക് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം.ക്ഷേത്രത്തിലെ വിവിധ സമിതികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണച്ചടങ്ങ്.

രാവിലെ പത്തരയോടെയാണ് നിയുക്ത മാളികപ്പുറം മേൽശാന്തി ദാമോദരൻ നമ്പൂതിരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. പൂർണ്ണകുംഭം നൽകിയാണ് ക്ഷേത്രത്തിൽ അദ്ദേഹത്തെ സ്വീകരിച്ചത്.

തിരുവങ്ങാട് ദേവസ്വം ജീർണ്ണോദ്ധാരണ കമ്മിറ്റി, അയ്യപ്പ സേവാസമിതി, ശ്രീരാമ സേവാസമിതി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

മാളികപ്പുറം ദേവസ്വത്തിനുവേണ്ടി മാനേജിങ് ട്രസ്റ്റി എൻ ആർ . അജയകുമാറും ജീർണ്ണോദ്ധാരണ കമ്മിറ്റിക്കുവേണ്ടി പ്രദീപ് കുമാറും അയ്യപ്പ സേവാസമിതിക്കുവേണ്ടി കെ.എം. ധർമ്മപാലൻ, ശ്രീനിവാസൻ എന്നിവരും ശ്രീരാമ സേവാസമിതിക്കുവേണ്ടി ഭാസ്കരൻ നായർ, ബാലചന്ദ്രൻ എന്നിവരും ഉപഹാരങ്ങൾ നൽകി ആദരിച്ചു.മാതൃസമിതി അംഗങ്ങളുടെ പ്രാർത്ഥനയും ചടങ്ങിന് ഭക്തിനിർഭരമായ അന്തരീക്ഷം പകർന്നു.

കെ.എം. ധർമ്മപാലൻ, പ്രദീപ് കുമാർ, കൊളക്കോട്ട് ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ നമ്പീശൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എൻ. ആർ. അജയകുമാർ സ്വാഗതം പറഞ്ഞു.നിയുക്ത മേൽശാന്തി ദാമോദരൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി.

ശബരിമല മാളികപ്പുറത്തെ പുതിയ മേൽശാന്തിയായി ചുമതലയേൽക്കാനിരിക്കുന്ന ദാമോദരൻ നമ്പൂതിരിക്ക് നൽകിയ സ്വീകരണം ഭക്തജനങ്ങളുടെ സ്നേഹാദരവിന്റെ നേർക്കാഴ്ചയായി.

English Summary: Devotional reception for newly appointed Sabarimala Malikappuram Melshanthi Ayadath Illath Damodaran Namboothiri at Thiruvangad Sree Ramaswamy Temple. Reception ceremony was under leadership of various committees of temple. Newly appointed Malikappuram Melshanthi Damodaran Namboothiri reached Thiruvangad Sree Ramaswamy Temple at around ten thirty in morning. He was welcomed in temple by giving Poornakumbham. Office bearers and members of organizations like Thiruvangad Devaswom Jeernodharana Committee Ayyappa Seva Samithi Sreerama Seva Samithi participated in function.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/390082/n new-malikappuram-melshanthi-damodaran-namboothiri-reception-thiruvangad-temple-thalassery)